സ്വർണക്കവർച്ച :നാളെ ദേവസ്വം ബോർഡ് യോഗം
Monday 13 October 2025 12:12 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസ് കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ എഫ്.ഐ.ആർ, ദേവസ്വം വിജിലൻസ് റിപ്പോർട്ട് എന്നിവ പ്രധാന അജൻഡയാക്കി ദേവസ്വം ബോർഡ് യോഗം നാളെ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എടുക്കേണ്ട നടപടികൾ സംബന്ധിച്ച വിവരങ്ങൾ യോഗം ചർച്ച ചെയ്യും. വിരമിച്ച ഉദ്യോഗസ്ഥർ പ്രതിപട്ടികയിൽ ചേർക്കപ്പെട്ടാൽ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതിപട്ടികയിൽ ചേർക്കപ്പെടുന്നവരിൽ നിന്ന് ബോർഡിനുണ്ടായ നഷ്ടവും ഈടാക്കും.