ശ്രീനാരായണ ദിവ്യസത്സംഗം സമാപിച്ചു

Monday 13 October 2025 1:26 AM IST

ശിവഗിരി: ശ്രീനാരായണ ദിവ്യസത്സംഗം സർവൈശ്വര്യ പൂജയോടുകൂടി ഇന്നലെ ശിവഗിരിയിൽ സമാപിച്ചു. ശാരദാമഠത്തിൽ ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെ നേതൃത്വത്തിൽ രാവിലെ സമൂഹശാന്തി ഹവനം നടന്നു. സ്വാമി ദേവാത്മാനന്ദ ശ്രീനാരായണ പ്രബോധനം നടത്തി. തുടർന്ന് ഗുരുപുഷ്‌പാഞ്‌ജലി മന്ത്രജപാർച്ചനയും പ്രസാദവിതരണവും നടന്നു . സഭ രജിസ്ട്രാർ കെ.ടി .സുകുമാരൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ,പഞ്ഞിവിള മോഹനൻ തുടങ്ങിയവർ നേതൃത്വം നല്കി.