​​​​​​​കരാർ നിയമനം

Monday 13 October 2025 1:36 AM IST
vacancy

പെരുമാട്ടി: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്/ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 21ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04923 232226, 9496047225.