നിർമ്മാണോദ്ഘാടനം
Monday 13 October 2025 1:39 AM IST
മണ്ണാർക്കാട്: മണ്ഡലത്തിൽ ഗ്രാമീണ റോഡ് പുണരുദ്ധാരണ പദ്ധതിയിൽ ഫണ്ട് അനുവദിച്ച അലനല്ലൂർ പഞ്ചായത്തിലെ കുളപ്പറമ്പ്-കൂറ്റമ്പാറ-കാളമ്പാറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മെഹർബാൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മധു, പി.ഷൗക്കത്ത്, അനിത വിത്തനോട്ടിൽ തുടങ്ങിയവരും റഷീദ് ആലായൻ, വേണു, രാധാകൃഷ്ണൻ, അഷ്റഫ്, പി.കെ.നാസർ, അബ്ദുപ്പു ഹാജി, ഹംസ, പി.കെ.അഷ്റഫ്, യൂസുഫ്, നാസർ, പുത്തൻ പുരക്കൽ സൈദ്, എ.ടി.ഇസ്ഹാക്ക്, സമദ് ചെമ്പൻ, പി.പി.കെ ഷൗക്കത്ത്, പി.കെ.ഷൗക്കത്ത്, പി.കെ.അബ്ദുൽ ജലീൽ എന്നിവരും സംബന്ധിച്ചു.