ഓസ്ട്രേലിയൻ ലോകമത പാർലമെന്റ്: ശിവഗിരി സംഘം യാത്ര തിരിച്ചു
ശിവഗിരി : ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ നാളെ നടക്കുന്ന ലോകമതപാർലമെന്റിൽ പങ്കെടുക്കുന്നതിനുള്ള ശിവഗിരി സന്യാസിസംഘം യാത്രതിരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർക്കൊപ്പം മങ്ങാട് ബാലചന്ദ്രൻ, സജീവൻ ശാന്തി, പി. എസ്.ബാബുറാം , അജയകുമാർ എസ്. കരുനാഗപ്പള്ളി എന്നിവരും പുറപ്പെട്ടു. കെ. ജി. ബാബുരാജൻ ബഹ്റിൻ, കെ.മുരളീധരൻ അബുദാബി (മുരളിയാ), ഡോ.എ.വി. അനൂപ് (മെഡിമിക്സ്) കെ.ആർ. മനോജ് (ഡൽഹി), ഡോ. സുരേഷ് കുമാർ മധുസൂദനൻ മുംബയ്, ഗോകുലം ഗോപാലൻ, സാജൻ പെരിങ്ങോട്ടുകര, അമ്പലത്തറ രാജൻ, ഡോ.സിദ്ദിഖ് അഹമ്മദ് ഹാജി, ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും. മതപാർലമെന്റിനെ തുടർന്ന് ആസ്ട്രേലിയയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് സത്സംഗവും പ്രഭാഷണങ്ങളും നടക്കും. സ്വാമി സച്ചിദാനന്ദ തയ്യാറാക്കിയ ശ്രീനാരായണ ഗുരൂസ് വിഷൻ ഒഫ് യൂണിവേഴ്സൽ ബ്രദർഹുഡ്, ശ്രീനാരായണ ഗുരു-ദ പ്രോഫെറ്റ് ഒഫ് പീസ് എന്നീ ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രകാശനം ചെയ്യും.