കാർ താഴ്ചയിലേക്ക് മറിഞ്ഞു
Monday 13 October 2025 12:59 AM IST
കൊല്ലം: നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. കട്ടച്ചൽ സ്നേഹാലയത്തിൽ അനുഗ്രഹിനാണ് (ഹണി) പരിക്കേറ്റത്. ശനിയാഴ്ച പകൽ 12.45ന് കുമ്മല്ലൂർ മാറാംകുഴി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. അനുഗ്രഹ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രൻ നായരുടെ വീടിന്റെ മതിലും കാർ ഷെഡും തകർത്ത്
താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിലിലെ കട്ടകൾ തെറിച്ച് വീടിന്റെ ജനൽ ചില്ലകൾ തകർന്ന് മുറിയിൽ കിടന്ന് ഉറങ്ങിയവർക്കും പരിക്കേറ്റു. കാർ പോർച്ചിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്തു.