യു.ഡി.എ​ഫ് സം​ര​ക്ഷി​ക്കും

Monday 13 October 2025 1:02 AM IST

കൊ​ല്ലം: സ്​കൂൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴിൽ സം​ര​ക്ഷ​ണം യു.ഡി.എ​ഫ് സർ​ക്കാർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോൾ ന​ട​പ്പാക്കു​മെ​ന്ന് അ​ടൂർ പ്ര​കാ​ശ് എം.പി. സ്​കൂൾ പാ​ച​ക തൊ​ഴി​ലാ​ളി കോൺ​ഗ്ര​സ് (ഐ.എൻ.ടി.യു.സി) പ്ര​വർ​ത്ത​ക സം​ഗ​മ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ അ​ടി​മ​ക​ളാ​യി​ട്ടാ​ണ് അ​ധി​കൃ​തർ കാ​ണു​ന്ന​ത്. അഞ്ച് വർ​ഷ​മാ​യി വേ​ത​ന വർദ്ധ​ന​വ് ന​ട​പ്പാക്കി​യി​ട്ടി​ല്ല. എ​ല്ലാ​മാ​സ​വും അഞ്ചിന് മു​മ്പ് വേ​ത​നം നൽ​കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടും സെപ്തംബറിലെ വേ​ത​നം ഇ​തു​വ​രെ നൽ​കി​യി​ട്ടി​ല്ല. ജൂലായ്, ആഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ വേ​ത​ന കു​ടി​ശി​കയും വി​ത​ര​ണം ചെ​യ്​തി​ട്ടി​ല്ല.ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി എ.ഹ​ബീ​ബ് സേ​ട്ട് അ​ദ്ധ്യ​ക്ഷനായി.