അഞ്ജലി അഭിലാഷ് മംഗലാപുരം സിറ്റി കോർപ്പറേഷൻ ലീഗൽ ഓഫീസർ

Monday 13 October 2025 1:06 AM IST

കൊല്ലം: കർണാടകയിലെ മംഗലാപുരം സിറ്റി കോർപ്പറേഷന്റെ ലീഗൽ ഓഫീസറായി കൊട്ടാരക്കര സ്വദേശി അഡ്വ. അഞ്ജലി അഭിലാഷിനെ നിയമിച്ചു. കൊല്ലൂർ മൂകാംബിക ട്രസ്റ്റി കൊട്ടാരക്കര വാളകം മേൽക്കുളങ്ങര സ്വദേശി പി.വി.അഭിലാഷിന്റെ ഭാര്യയാണ്. എറണാകുളം എൻ.യു.എ.എൽ.എസിൽ നിന്ന് ബി.എ, എൽ.എൽ.ബി ഓണേഴ്സ് ബിരുദവും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.എം പാസായ ശേഷം കർണാടക ഹൈക്കോടതിയലും മംഗലാപുരം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്തുവരികയാണ്. നേരത്തെ കേരള ഹൈക്കോടതിയിലും കൊട്ടാരക്കര മുൻസിഫ് കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. അന്തരിച്ച അഭിഭാഷകൻ തേവന്നൂർ വിശ്വനാഥ പിള്ളയുടെ മകളാണ്.