ചക്രവാതച്ചുഴി: മൂന്ന് ദിവസം ശക്തമായ മഴ
Monday 13 October 2025 2:41 AM IST
തിരുവനന്തപുരം: കന്യാകുമാരി തീരത്തെ ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും. തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കും. പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. അതിശക്ത കാറ്റിനും സാദ്ധ്യതയുണ്ട്.
ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. കേരളതീരത്ത് മത്സ്യബന്ധനം പാടില്ല. തീരദേശവാസികൾ ജാഗ്രത പാലിക്കണം.