അലീസ, അരേവാഹ്

Monday 13 October 2025 8:16 AM IST

വി​​​ശാ​​​ഖ​​​ ​​​പ​​​ട്ട​​​ണം​​​:​​​ ​​​വ​​​നി​​​താ​​​ ​​​ഏ​​​ക​​​ദി​​​ന​​​ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ​​​ ​​​ഇ​​​ന്ന​​​ലെ​ ​റ​ൺ​മ​ഴ​ ​പെ​യ്‌​ത​ ​​​ ​​​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​ ​ഇ​ന്ത്യ​ 3​ ​വി​ക്ക​റ്റി​ന്​​ ​​​ഓ​​​സ്ട്രേ​​​ലി​​​യ​​​യോ​ട് ​തോ​റ്റു.​ ​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​ഇ​​​ന്ത്യ​​​ 48.5​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 330​​​ ​​​റ​​​ൺ​​​സി​​​ന് ​​​ഓ​​​ൾ​​​ഔ​​​ട്ടാ​​​യി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഓ​സ്‌ട്രേ​ലി​യ​ ​ഒ​രോ​വ​ർ​ ​ശേ​ഷി​ക്കെ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(331​/7​)​​.​ ​വനിതാ ഏ​ക​ദി​ന​ ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചേ​സിം​ഗ് ​വി​ജ​യ​മാ​ണി​ത്. ക്യാ​പ്ട​ന്റെ​ ​ഇ​ന്നിം​ഗ്‌​സു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ് ​ത​ക​ർ​പ്പ​ൻ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​അ​ലീസ​ ​ഹീ​ലി​യാ​ണ് ​(​ 107​ ​പ​ന്തി​ൽ​ 102​)​​​ ​ചേ​സിം​ഗി​ൽ​ ​ഓ​സ്ട്രേ​ലി​യ​യു​ടെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യ​ത്.​ 21​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​ഹീ​ലി​യു​ടെ​ ​ഇ​ന്നിം​ഗ്‌​സ്.​എ​ല്ലി​സ് ​പെ​റി​ ​(47​ ​നോ​ട്ടൗ​ട്ട്)​​,​​​ ​ആ​ഷ് ​ഗാ​ർ​ഡ്‌​ന​ർ​ ​(45​)​​,​​​ ​​​പീ​​​ബി​​​ ​​​ലി​​​ച്ച്ഫീ​​​ൽ​​​ഡ്​​ ​​​(40​​​ ​​​) ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.വ്യ​ക്തി​ഗ​ത​ ​സ്കോ​ർ​ 32​ൽ​ ​നി​ൽ​ക്കെ​ ​പേ​​​ശി​​​വ​​​ലി​​​വി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് എ​​​ല്ലി​​​സ് ​​​പെ​​​റി​​​ ​​​റി​​​ട്ട​​​യേ​​​ർ​​​ഡ് ​​​ഹ​​​ർ​​​ട്ടാ​​​യി​രു​ന്നു.​​​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ച​രി​ണി​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി. നേ​​​ര​​​ത്തേ​​​ ​​​ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രാ​​​യ​​​ ​​​സ്‌​​​മൃ​​​തി​​​ ​​​മ​​​ന്ഥ​​​ന​​​യും​​​ ​​​(66​​​ ​​​പ​​​ന്തി​​​ൽ​​​ 80​​​)​​​​,​​​​​​​ ​​​പ്ര​​​തി​​​ക​​​ ​​​റാ​​​വ​​​ലും​​​ ​​​(75​​​)​​​​​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​തു​​​ട​​​ക്ക​​​മാ​​​ണ് ​​​ഇ​​​ന്ത്യ​​​യെ​​​ ​​​മി​​​ക​​​ച്ച​​​ ​​​സ്‌​​​കോ​​​റി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച​​​ത്.​​​ ​​​ഒ​​​ന്നാം​​​ ​​​വി​​​ക്ക​​​റ്റി​​​ൽ​​​ ​​​ഇ​​​രു​​​വ​​​രും​​​ 147​​​ ​​​പ​​​ന്തി​​​ൽ​​​ 155​​​ ​​​റ​​​ൺ​​​സി​​​ന്റെ​​​ ​​​കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കി.​​​സ്മൃ​​​തി​​​യെ​​​ ​​​ലി​​​ച്ച് ​​​ഫീ​​​ൽ​​​ഡി​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​സോ​​​ഫി​​​ ​​​മോ​​​ളി​​​ന്യൂ​​​സാ​​​ണ​​​ ്ഓ​​​സീ​​​സി​​​ന് ​​​ബ്രേ​​​ക്ക് ​​​ത്രൂ​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.​​​ ​​​സ്മൃ​​​തി​​​ 3​​​ ​​​സി​​​ക്‌​​​സും​​​ 9​​​ ​​​ഫോ​​​റും​​​ ​​​നേ​​​ടി. ഹ​​​ർ​​​ലീ​​​ൻ​​​ ​​​ഡി​​​യോ​​​ൾ​​​ ​​​(38​​​)​​​​,​​​​​​​ ​​​ജ​​​മീ​​​മ​​​ ​​​റോ​​​ഡ്രി​​​ഗ​​​സ് ​​​(21​​​ ​​​പ​​​ന്തി​​​ൽ33​​​)​​​​,​​​​​​​ ​​​റി​​​ച്ച​​​ ​​​ഘോ​​​ഷ് ​​​(22​​​ ​​​പ​​​ന്തി​​​ൽ​​​ 32​​​)​​​​,​​​​​​​ ​​​ക്യാ​​​പ്‌​​​ട​​​ൻ​​​ ​​​ഹ​​​ർ​​​മ്മ​​​ൻ​​​പ്രീ​​​ത് ​​​കൗ​​​ർ​​​ ​​​(22​​​)​​​​​​​ ​​​എ​​​ന്നി​​​വ​​​രും​​​ ​​​തി​​​ള​​​ങ്ങി.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​മു​​​ൻ​​​നി​​​ര​​​ ​​​തി​​​ള​​​ങ്ങി​​​യ​​​പ്പോ​​​ൾ​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​വാ​​​ല​​​റ്റം​​​ ​​​നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി.​​​ 42.5​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 294​​​/4​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന​​​ ​​​ഇ​​​ന്ത്യ​​​യ്ക്ക് 36​​​ ​​​റ​​​ൺ​​​സ് ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​ ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ ​​​വി​​​ക്ക​​​റ്റു​​​ക​​​ൾ​​​ ​​​ന​​​ഷ്ട​​​മാ​​​യി.​​​ ​​​ഓ​​​സീ​​​സി​​​നാ​​​യി​​​ ​​​അ​​​ന്ന​​​ബെ​​​ൽ​​​ ​​​സ​​​ത​​​ർ​​​ലാ​​​ൻ​​​ഡ് 5​​​ ​​​വി​​​ക്ക​​​റ്റ് ​​​നേ​​​ടി.​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​തോ​ൽ​വി​യാ​ണി​ത്.​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​തു​വ​രെ​ ​തോ​ൽ​വി​അ​റി​യാ​ത്ത​ ​ഓ​സീ​സ് 7​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാ​മ​താ​ണ്.

ഇന്ന്

ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ്

റെക്കാഡ് സ്‌മൃതി

1000- വനിതാ ഏകദിനത്തിൽ ഒരു കലണ്ടർവർഷം 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി സ്മൃതി മന്ഥന. 18 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം. ഇന്നലത്തെ ഇന്നിംഗ്‌സിന് മുൻപ് 1000 റൺസ് തികയ്ക്കാൻ സ്‌മൃതിക്ക് 18 റൺസ് കൂടി മതിയായിരുന്നു.

5000- വനിതാ ഏകദിനത്തിൽ 5000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 29കാരിയായ സ്‌മൃതി. വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരവും സ്‌മൃതി (112 ഇന്നിം‌ഗ്‌സ്,​ 5569 പന്തുകൾ)​ തന്നെ.