കാലിക്കറ്റിനെ പറപ്പിച്ച് ഡൽഹി തൂഫാൻസ് 

Monday 13 October 2025 8:19 AM IST

ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്ക​റ്റ് ഹീറോസിന് തുടർച്ചയായ നാലാം തോൽവി. ഇന്നലെ ഡൽഹി തൂഫാൻസ് നേരിട്ടുള്ള സെ​റ്റുകൾക്കാണ് കാലിക്കറ്റിനെ തോൽപ്പിച്ചത് (15-11, 15-9, 15-11) ഹെസ്യൂസ് ചൗറിയോ ആണ് കളിയിലെ താരം. ആദ്യ മൂന്ന് കളിയും തോ​റ്റ കാലിക്ക​റ്റിന് സെമിഫൈനൽ സാധ്യത നിലനിർത്താൻ ജീവൻമരണപ്പോരാട്ടമായിരുന്നു ഈമത്സരം. ജയത്തോടെ ഡൽഹി മൂന്നാം സ്ഥാനത്തെത്തി.

ഇന്ന് വൈകിട്ട് 6.30ന് ബംഗളൂരു ടോർപിഡോസ് ചെന്നൈ ബ്ലി​റ്റ്സിനെ നേരിടും.

സു​ഭ​ദ്ര​ ​കെ​ ​സോ​ണി ​ ​ചാ​മ്പ്യൻ തി​രു​വ​ന​ന്ത​പു​രം​:​ 8​-ാ​മ​ത് ​സ്റ്റേ​റ്റ് ​സ്ക്വാ​ഷ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​ചാ​മ്പ്യ​നാ​യ​ ​നി​ഖി​ത​.​ബി​ ​യെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റി​ൽ​ ​അ​ട്ടി​മ​റി​ച്ച് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​അ​ണ്ട​ർ​ ​-​ 19​ ​ചാ​മ്പ്യ​നാ​യി​രു​ന്ന​ ​സു​ഭ​ദ്ര​ ​കെ​ ​സോ​ണി​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ചാ​മ്പ്യ​നാ​യി.​ ​സ്കോ​ർ​ ​-13​-11,14​-12,11​-1. ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​നാ​ഷ​ണ​ൽ​ ​ഗെ​യിം​സ് ​സ്ക്വാ​ഷ് ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഭി​ൻ​ ​ജോ​ ​ജെ​ ​വി​ല്യം​സ് ,​ ​ഓം​കാ​ർ​ ​വി​നോ​ദി​നെ​ 8​-11,11​-8,11​-3,11​-5​ ​ന് ​തോ​ൽ​പ്പി​ച്ച് ​കി​രീ​ടം​ ​നി​ല​നി​ർ​ത്തി. മ​റ്റു​ ​വി​ഭാ​ഗ​ ​ങ്ങ​ളി​ൽ​ ​കി​രീ​ടം​ ​നേ​ടി​യ​വ​ർ​ ​:​ ​ഹ​രി​ന​ന്ദ​ൻ​ ​സി​ ​ജെ​ ​(​​അ​ണ്ട​ർ​ ​-11​),​ ​റോ​ഷ​ൻ​ ​സു​രേ​ഷ് ​(​ ​അ​ണ്ട​ർ​ ​​-13​),​ ​കാ​ർ​ത്തി​കേ​യ​ൻ​ ​എം​ ​.ആ​ർ​ ​(​അ​ണ്ട​ർ​ ​​-15​),​ ​ആ​കാ​ശ് ​ബി.എ​സ്(​അ​ണ്ട​ർ​ ​​-17​),​ ​ആ​രാ​ധ​ന​ ​ദി​നേ​ഷ്(​അ​ണ്ട​ർ​ ​-13​ ​ഗേ​ൾ​സ്),​ ​അ​ദി​തി​ ​നാ​യ​ർ​(​ ​അ​ണ്ട​ർ​ ​​-17​ ​ഗേ​ൾ​സ്).