മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; ഭീഷണി എത്തിയത് തൃശൂർ കളക്ടറേറ്റിൽ
Monday 13 October 2025 12:41 PM IST
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വന്നത്. തൃശൂർ കളക്ടറേറ്റിലേക്കാണ് ഇമെയിൽ വന്നത്. സംഭവത്തിന് പിന്നാലെ അണക്കെട്ടിൽ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്നാണ് നിഗമനം.
ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി നൽകിയത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്.