മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണ
Monday 13 October 2025 3:54 PM IST
തിരുവനന്തപുരം: മാസപ്പടിക്കേസിൽ എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി മുഖ്യമന്ത്രിയുടെ മകൾ വീണ. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെയാണ് അപ്പീൽ. സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്‌ത് ഡിവിഷൻ ബെഞ്ചിനെയാണ് സമീപിച്ചിരിക്കുന്നത്. അപ്പീലിൽ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിന് പരിഗണിക്കും.