തലവേദനയ്ക്ക് പതിവായി ചികിത്സ തേടിയ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ
Monday 13 October 2025 5:56 PM IST
കാസർകോട്: യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജി കെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ (25) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന സൗമ്യ രാവിലെ എഴുന്നേൽക്കാതായതോടെ കിടപ്പുമുറിയിൽ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവിക ഇല്ലെന്ന് പൊലീസ് അറിയിച്ചു. യുവതി തലവേദനയ്ക്ക് പതിവായി ചികിത്സ തേടിയിരുന്നു.