200ലും മിന്നിച്ച് ടി.വി അപർണ
Monday 13 October 2025 7:14 PM IST
കൊച്ചി: 200 മീറ്ററിലും സ്വർണം ഓടിയെടുത്ത് ടി.വി അപർണ. കഴിഞ്ഞദിവസം നടന്ന 100 മീറ്റർ ആദ്യം ലക്ഷ്യംതൊട്ടെങ്കിലും ടൈം ട്രയലായി നടന്ന മത്സരത്തിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ വേഗറാണിപ്പട്ടം നഷ്ടപ്പെട്ടു. എന്നാൽ ആ സങ്കടം ഇരട്ട സ്വർണ നേട്ടത്തോടെ പറപറത്തി. ലോംഗ് ജംപിൽ വെള്ളി നേടിയിരുന്നു.
സെന്റ് തെരേസാസ് സി.ജി.എച്ച്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ചേട്ടൻ ടി.വി അഖിലിന്റെ പ്രകടനങ്ങൾ കണ്ടാണ് കായികരംഗത്തേയ്ക്ക് ചുവടുവച്ചത്. അഖിൽ തന്റെ പരിശീലകനായ പി. ആർ. പുരുഷോത്തമന്റെ അടുത്ത് സഹോദരിയെ എത്തിച്ചു. ക്ലാസിന് ശേഷം വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് പരിശീലനം.
അപ്പോഴേക്കും ഓട്ടോറിക്ഷയുമായി പിതാവ് വിജു മകളെ കൂട്ടാൻ എത്തിയിട്ടുണ്ടാകും. ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ 100 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്. രാജ്യത്തിനായൊരു മെഡലാണ് സ്വപ്നം. സവിതയാണ് മാതാവ്.