കവിതാ സമാഹാരം പ്രകാശനം

Tuesday 14 October 2025 12:50 AM IST
സിയസ് കൊ ഇൻ്റലക്ചൽ ആൻ്റ് കൾച്ചറൽ വിംഗ് സംഘടിപ്പിച്ച സാബി തെക്കേപ്പുറത്തിൻ്റെ 'ഉച്ചപിരാന്ത് 'കവിതാ സമാഹാരം കവി പി.കെ.ഗോപി പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: സിയസ്കൊ ഇന്റലക്ചൽ ആൻഡ് കൾച്ചറൽ വിംഗ് സംഘടിപ്പിച്ച സാബി തെക്കേപ്പുറത്തിന്റെ 'ഉച്ചപ്പിരാന്ത്' കവിതാ സമാഹാരം കവി പി.കെ. ഗോപി പ്രകാശനം ചെയ്തു. കവി സക്കീർ ഹുസൈൻ സ്വീകരിച്ചു. സിയസ്‌കൊ വൈസ് പ്രസിഡന്റ് കെ. നൗഷാദ് അലി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ സലാം കല്ലായി പുസ്തകം പരിചയപ്പെടുത്തി. ബിജോയ് ഫ്രാങ്കോ, ഷിബു മുത്താട്ട്, കെ.പി.യു. അലി,എ.കെ. മുസ്തഫ, ആരിഫ് കാപ്പിൽ , എസ്.എ. ഖുദ്സി, പി.ടി. മുഹമ്മദലി, സിറു റസാഖ്, ബീന റഷീദ്, പ്രൊഫ.ഷഹദ് ബിൻ അലി, ടി.പി. മുഷ്ത്താഖ്, സി. വഹീദ , അനസ് പരപ്പിൽ, കാനേഷ് പുനൂർ, സാബി തെക്കേപ്പുറം, സി.പി.എം. സഈദ് അഹമ്മദ്, ബി.വി. മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.