'ടെക് ടോക് ' ശ്രദ്ധേയമായി
Tuesday 14 October 2025 12:07 AM IST
കുന്ദമംഗലം: തൊഴിലന്വേഷകരായ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം പരിചയപ്പെടുത്തുന്ന മർകസ് ഐ .ടി .ഐ ഒരുക്കിയ 'ടെക് ടോക്' ശ്രദ്ധേയമായി. വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര കമ്പനികളിലുൾപ്പെടെ പ്ലേസ്മെന്റ് നൽകുന്ന മർകസ് സ്ഥാപനങ്ങൾ വിജ്ഞാന കേരളത്തിന് മുതൽക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ ടി ഐ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ എൻ മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി ഡോ.സരിന് ഉപഹാരം കൈമാറി. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.ഒ.മുഹമ്മദ് സ്വാലിഹ്, മഹ്മൂദ് കോറോത്, പി അശ്‌റഫ് കാരന്തൂർ, അബ്ദുൽ അസീസ് സഖാഫി എന്നിവർ പ്രസംഗിച്ചു.