'കല്യാണ ഉത്സവ'ത്തിന് തുടക്കം
കോഴിക്കോട്: വിവാഹാഘോഷത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ഫാമിലി വെഡിംഗ് സെന്ററിന്റെ കല്യാണ ഉത്സവത്തിന് കോഴിക്കോട് ബീച്ചിൽ വർണാഭമായ തുടക്കം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കല്യാണങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷൻ വെഡിംഗ് ഷോ ആയിരുന്നു ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം. 'ഫാമിലിയിൽ കല്യാണമായി' എന്ന ഫെസ്റ്റിവൽ ക്യാംപെയിന്റെ വെർച്വൽ ഉദ്ഘാടനം വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ മാനേജിംഗ് ഡയറക്ടേഴ്സായ അബ്ദുസലാം, അബ്ദുൽ ബാരി, മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു. പാർസി ലെഹങ്ക, കാഞ്ചീപുരം ബ്രെെഡൽ സാരി, റോയൽ ഷെർവാണി, ഗൗൺസ് തുടങ്ങിയവയുടെ അതിവിപുലമായ കലക്ഷനാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫാമിലിയുടെ കുന്ദമംഗലം, വടകര, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ആറു മാസത്തോളം നീണ്ടുനിൽക്കുന്ന വെഡിംഗ് ഫെസ്റ്റിവലിന്റ ഭാഗമായി ഫാമിലിയുടെ എല്ലാ ഷോറൂമുകളിലും വിവിധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.