അമേരിക്കയും ചൈനയും പരസ്പരം വിറപ്പിച്ചു, അതിസമ്പന്നർക്ക് നഷ്ടം 7000 കോടി ഡോളർ
Tuesday 14 October 2025 1:46 AM IST
കൊച്ചി: ചൈനയ്ക്ക് മേൽ തീരുവ 100 ശതമാനമാക്കുമെന്ന് അമേരിക്ക. അപൂർവ്വ ഭൗമ ധാതുക്കളിൽ പിടിമുറുക്കി അമേരിക്കയെ തിരിച്ചടിക്കാനുറച്ച് ചൈന. ഇരുരാജ്യങ്ങൾ തമ്മിൽ വിറപ്പിച്ചപ്പോൾ ലോകത്തിലെ മുൻനിരയിലെ സമ്പന്ന ഭീമന്മാർക്ക് നഷ്ടമായത് 70 ബില്യൺ ഡോളർ അഥവാ 7000 കോടി ഡോളർ. ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗ് തുടങ്ങി ലോകത്തിലെ അതിസമ്പന്നർക്ക് 7000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. വിപണിയിൽ ഇലോൺ മസ്കിന് 1600 കോടി ഡോളർ നഷ്ടമായപ്പോൾ ജെഫ് ബെസോസിനും സുക്കർബർഗിനും 1000 കോടി വീതമാണ് നഷ്ടമായത്.