വെല്ലൂരിൽ ഭീമ ജൂവലറി

Tuesday 14 October 2025 1:52 AM IST

കൊച്ചി: ഭീമ ജൂവലറിയുടെ തമിഴ്‌നാട്ടിലെ വെല്ലൂർ ഷോറൂം സിനിമാതാരം കൃതി ഷെട്ടി ഉദ്ഘാടനം ചെയ്തു. ഭീമ ജൂവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ എം.എസ് സുഹാസ്, ഡയറക്ടർമാരായ ഗായത്രി സുഹാസ്, ജയ ഗോവിന്ദൻ, നവ്യാ സുഹാസ്, വെല്ലൂർ ലോക്‌സഭാ എം.പി കതിർ ആനന്ദും കുടുംബവും, വെല്ലൂർ മേയർ സുജാതയും കുടുംബവും, വെല്ലൂർ എ.എസ്.പി ധനുഷ് കുമാറും കുടുംബവും, വെല്ലൂർ ശ്രീ ലക്ഷ്മി നാരായണീ ഗോൾഡൻ ടെംപിൾ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ വി. സമ്പത്തും കുടുംബവും എന്നിവർ ചടങ്ങിൽ പങ്കെടുത്തു.