ജി.ടെക്‌സ് ഗ്ലോബലിൽ കേരള പവലിയൻ
Tuesday 14 October 2025 1:53 AM IST
കൊച്ചി: ദുബായിൽ ആരംഭിച്ച ജിടെക്‌സ് ഗ്ലോബലിന്റെ ഭാഗമായ 'എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ 2025' എക്‌സ്‌പോയിൽ കേരളത്തിലെ 35 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ പവലിയൻ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക്‌സ്, ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, മിഷൻ സി.ഇ.ഒ അനൂപ് അംബിക എന്നിവർ പങ്കെടുത്തു.