 ടാറ്റ ട്രസ്റ്റ് യോഗത്തിൽ മെഹ്‌ലി മിസ്ട്രി '​എ​ല്ലാ​ ​കാ​ല​ത്തും​ ​നോ​യ​ലി​ന്റെ​ ​കൂ​ടെ​ ​നി​ന്നി​ട്ടും നി​ർ​ണാ​യ​ക​ ​ഘ​ട്ട​ത്തി​ൽ​ ​പ​രി​ഗ​ണി​ച്ചി​ല്ല"

Tuesday 14 October 2025 12:57 AM IST

കൊ​ച്ചി​:​ ​എ​ല്ലാ​യ്പ്പോ​ഴും​ ​നോ​യ​ലി​ന്റെ​ ​കൂ​ടെ​ ​നി​ന്നി​ട്ടും​ ​ടാ​റ്റ​ ​സ​ൺ​സ് ​ഡ​യ​റ​ക്ട​റാ​കാ​ൻ​ ​പി​ന്തു​ണ​ച്ചി​ല്ലെ​ന്ന് ​ടാ​റ്റ​ ​ട്ര​സ്റ്റി​ ​മെ​ഹ്‌​ലി​ ​മി​സ്ട്രി.​ ​സെ​പ്തം​ബ​ർ​ 11​ന് ​ന​ട​ന്ന​ ​ടാ​റ്റാ​ ​ട്ര​സ്റ്റി​ന്റെ​ ​ബോ​ർ​ഡ് ​യോ​ഗ​ത്തി​ലെ​ ​മി​നു​ട്സി​ലാ​ണ് ​നോ​യ​ൽ​ ​ടാ​റ്റ​യ്ക്കെ​തി​രെ​ ​മെ​ഹ്‌​ലി​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളുള്ളത്. ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തേ​ക്ക് ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​നോ​യ​ൽ​ ​ടാ​റ്റ​യു​ടെ​ ​കൂ​ടെ​ ​നി​ന്നു.​ ​എ​ന്നി​ട്ടും​ ​ടാ​റ്റ​ ​സ​ൺ​സ് ​ഡ​യ​റ​ക്ട​റാ​കു​ന്ന​തി​ൽ​ ​നോ​യ​ൽ​ ​പി​ന്തു​ണ​യ്ക്കാ​തി​രു​ന്ന​ത് ​ത​ന്നെ​ ​നി​രാ​ശ​നാ​ക്കി​യെ​ന്നാ​ണ് ​മെ​ഹ്‌​ലി​ ​പ​റ​ഞ്ഞ​ത്.​ ​ ട്ര​സ്റ്റി​ലെ​ ​ഏ​ഴ് ​അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​മ​റ​ ​നീ​ക്കി​ ​പു​റ​ത്തു​ ​വ​ന്ന​ ​അ​വ​സ​ര​മാ​യി​രു​ന്നു​ ​അ​ത്. രാ​​​ജ്യ​​​ത്തെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​വ്യ​​​വ​​​സാ​​​യ​​​ ​​​സാ​​​മ്രാ​​​ജ്യ​​​മാ​​​യ​​​ ​​​ടാ​​​റ്റ​​​ ​​​സ​​​ൺ​​​സി​​​ന്റെ​​​ ​​​ഭൂ​​​രി​​​പ​​​ക്ഷ​​​ ​​​ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളാ​​​യ​​​ ​​​ടാ​​​റ്റ​​​ ​​​ട്ര​​​സ്‌​​​റ്റ്‌​​​സി​​​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​നാ​യി​ 77​കാ​ര​നാ​യ​ ​വി​ജ​യ് ​സിം​ഗി​നെ​ ​പു​ന​ർ​നി​യ​മി​ക്കാ​ൻ​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​താ​യി​രു​ന്നു​ ​ബോ​ർ​ഡ് ​യോ​ഗം.​ ​​​നോ​​​യ​​​ൽ​​​ ​​​ടാ​​​റ്റ​​​യും​​​ ​​​വേ​​​ണു​​​ ​​​ശ്രീ​​​നി​​​വാ​​​സ​​​നു​​​മാ​​​ണ് ​​​ട്ര​​​സ്‌​​​റ്റി​​​ലെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ.​​​ 7​ ​പേ​രു​ള്ള​ ​ട്ര​സ്റ്റി​ലെ​ ​വി​ജ​യ് ​സിം​ഗ് ​ഒ​ഴി​കെ​യു​ള്ള​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ 75​ ​വ​യ​സ് ​ക​ഴി​‌​ഞ്ഞ​ ​വി​ജ​യ് ​സിം​ഗി​ന് ​പ​ക​ര​മാ​യി​ ​മെ​ഹ്‌​ലി​യെ​ ​നി​യ​മി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​ ട്ര​സ്റ്റി​ന്റെ​ ​കാ​ഴ്ച​പ്പാ​ടു​ക​ൾ​ ​പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​യ​ ​ശ​ബ്ദം​ ​എ​ന്നാ​ണ് ​മെ​ഹ്‌​ലി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​എ​ങ്കി​ലും​ ​നോ​​​യ​​​ൽ​​​ ​​​ടാ​​​റ്റ​​​യും​​​ ​​​വേ​​​ണു​​​ ​​​ശ്രീ​​​നി​​​വാ​​​സ​​​നും​ ​വി​ജ​യ് ​സിം​ഗി​ന് ​വേ​ണ്ടി​ ​ത​ന്നെ​ ​നി​ല​കൊ​ണ്ടു.