പടക്കം പൊട്ടിക്കൽ രാത്രി 8മുതൽ 10 വരെ

Tuesday 14 October 2025 12:00 AM IST

തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി, ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ചാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി, ദീപാവലിക്ക് 'ഹരിത പടക്കങ്ങൾ ' ഉപയോഗിക്കുന്ന സമയം രാത്രി 8നും 10നും ഇടയിലുള്ള 2 മണിക്കൂറായി നിജപ്പെടുത്തി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്ററിനുള്ളിൽ പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ല.