നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Monday 13 October 2025 11:33 PM IST
തിരുവല്ല : വില്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികുടി. പത്തനംതിട്ട ളാഹ വെട്ടിച്ചുവിട്ടിൽ വീട്ടിൽ ശരത്ത് ലാലി (22)നെയാണ് രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ തിരുവല്ല റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഞ്ചാവ് കൈവശം വച്ചതിന് പെരുനാട് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.