ആയില്യംപൂജ മഹോത്സവം

Monday 13 October 2025 11:35 PM IST

തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ വിശേഷാൽ പൂജകൾക്ക് പുറമേ തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം എന്നിവ നടക്കും. 15ന് രാവിലെ 5.30മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11ന് നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്. 16ന് രാവിലെ 9ന് സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, അർച്ചന, സർപ്പനൈവേദ്യം, സർവ്വൈശ്വര്യപൂജ എന്നിവ നടക്കും. 11ന് തിരുസ്വരൂപം എഴുന്നള്ളത്ത്, നൂറും പാലും ദീപാരാധന, ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.