ആയില്യം പൂജ

Monday 13 October 2025 11:38 PM IST

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 16 ന് ആയില്യം പൂജ മഹോത്സവം നടക്കും. രാവിലെ 4.30 ന് താംബൂല സമർപ്പണം,ഭൂമി പൂജ,വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക് പടേനി,8.30 ന് ഉപ സ്വരൂപ പൂജ,വാനര ഊട്ട്, മീനൂട്ട്, 9 ന് പ്രഭാത വന്ദനം, ദീപ നമസ്കാരം, അന്നദാനം, 10 ന് ഹരിനാരായണ പൂജ, 10.30 ന് ആയില്യം പൂജ, നാഗപൂജ, നാഗപ്പാട്ട്, വൈകിട്ട് 6 ന് ദീപക്കാഴ്ച, സന്ധ്യാവന്ദനം, ദീപനമസ്ക്കാരം എന്നിവയും നടക്കും.