അംഗത്വം പുനഃസ്ഥാപിക്കാം

Monday 13 October 2025 11:39 PM IST

പത്തനംതിട്ട : കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നഷ്ടമായ തൊഴിലാളികളിൽ 10 വർഷം വരെ കുടിശികയുളളവർക്ക് പിഴ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 2015 സെപ്തംബർ ഒന്ന് മുതൽ കുടിശിക വരുത്തിയവർക്കാണ് ആനുകൂല്യം. 60 വയസ് പൂർത്തിയായ തൊഴിലാളികൾ ,​കുടിശിക അടയ്ക്കണ്ട. അംഗത്വം പുതുക്കേണ്ടവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം 2025 ഡിസംബർ 10 ന് മുമ്പ് ഓഫീസിൽ എത്തി കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0468 2327415.