ജിഎസ്ടി 2.0 തുണയായി; ഏറ്റവും വലിയ നേട്ടം ഈ മേഖലയില്‍
കൊച്ചി: സെപ്തംബറില്‍ രാജ്യത്തെ വിലക്കയറ്റ സൂചിക എട്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.54 ശതമാനത്തിലേക്ക് താഴ്ന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെയും ബിവറേജസിന്റെയും വിലയിലെ നെഗറ്റീവ് വളര്‍ച്ചയാണ് നാണയപ്പെരുപ്പം താഴാന്‍ സഹായിച്ചത്. ആഗസ്റ്റില്‍ നാണയപ്പെരുപ്പം 2.07 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില അവലോകന കാലയളവില്‍ 2.28 ശതമാനം കുറഞ്ഞു. പച്ചക്കറികളുടെ വില 21.4 ശതമാനവും ധാന്യങ്ങളുടെ വില 15.3 ശതമാനവും ഇടിഞ്ഞു.
ചരക്കു സേവന നികുതി(ജി.എസ്.ടി) ഏകീകരണം നടപ്പിലായതോടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ധന അവലോകന നയത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ നാണയപ്പെരുപ്പ ലക്ഷ്യം 2.6 ശതമാനമായി കുറച്ചിരുന്നു.
ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് കഴിഞ്ഞ മാസം 1.07 ശതമാനമായി കുറഞ്ഞു. നഗരങ്ങളിലെ നാണയപ്പെരുപ്പം മുന്‍മാസത്തെ 2.47 ശതമാനത്തില്‍ നിന്നും സെപ്തംബറില്‍ 2.04 ശതമാനമായി താഴ്ന്നു.
കേരളം തന്നെ ഒന്നാമത്
സംസ്ഥാനങ്ങള്‍ക്കിടെയില്‍ കേരളം (9.05 ശതമാനം) ഇത്തവണയും ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ജമ്മു ആന്‍ഡ് കാശ്മീര്‍(4.38 ശതമാനം), കര്‍ണാടക(3.33 ശതമാനം), പഞ്ചാബ്(3.06 ശതമാനം), തമിഴ് നാട്(2.66 ശതമാനം) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.
തുണയായത്
1. ജി.എസ്.ടി നിരക്ക് ഏകീകരണം
2. പച്ചക്കറി വില കുറഞ്ഞത്
വിനയായത്
1. സ്വര്‍ണവിലയിലെ വര്‍ദ്ധനവ്