മാതൃക ബോട്ടിൽ ബൂത്ത് ഒരുക്കി
Tuesday 14 October 2025 12:11 AM IST
കോട്ടക്കൽ: നഗരസഭയിലെ ഉദ്യാനപാതയ്ക്ക് സമീപം സഫ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റ് മാതൃകാ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നതിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നതിനുമാണ് പദ്ധതി. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഡോ. ഹനീഷ നിർവഹിച്ചു. അഞ്ചാം വാർഡ് കൗൺസിലർ കെ.പിഎ. റാഷിദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.മുജീബ്, ഇരുപതോളം എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.