തൊഴിൽമേള 18ന്

Tuesday 14 October 2025 1:19 AM IST
job fair

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റർ ഒക്ടോബർ 18ന് രാവിലെ 10ന് കുഴൽമന്ദം ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ തൊഴിൽ മേള നടത്തും. ഫിനാൻഷ്യൽ കൺസൾറ്റന്റ്, കമ്മോഡിറ്റി ഡീലർ, അക്കൗണ്ടന്റ്, കസ്റ്റമർ കെയർ, സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റർ, എക്സിക്യൂട്ടീവ്, എൻജിനീയർ, എഡ്യൂക്കേഷൻ കൗൺസിലർ, സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് മാനേജർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടെത്തണം. പ്രവേശനം സൗജന്യം. ഫോൺ: 0491 2505204.