നീറ്റ് യു.ജി: മൂന്നാം റൗണ്ട് കൗൺസിലിംഗ് തീയതി വീണ്ടും നീട്ടി
കൊച്ചി: നീറ്റ് യു.ജി മൂന്നാം റൗണ്ട് കൗൺസിലിംഗ് തീയതി വീണ്ടും നീട്ടി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി. ഓൾ ഇന്ത്യ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട പ്രവേശന തീയതികളാണ് ദീർഘിപ്പിച്ചത്. വിവിധ മെഡിക്കൽ കോളേജുകളിലായി 172എം.ബി.ബി.എസ് സീറ്റുകളുടെ വർദ്ധന ഉണ്ടായതിനാലാണ് വീണ്ടും നീട്ടിയതെന്നാണ് വിശദീകരണം. പുതുതായി വർദ്ധിപ്പിച്ച സീറ്റുകളിലേക്കും വിദ്യാർത്ഥികൾക്ക് ചോയ്സ് ഫില്ലിംഗ് നടത്തി പ്രവേശനം നേടാം. വെബ്സൈറ്റ്: mcc.nic.in.
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഓൾ ഇന്ത്യ ക്വാട്ടയിൽ ഒക്ടോ. 16വരെ ചോയ്സ് ഫില്ലിംഗ്/ലോക്കിംഗ് നടത്താം. 18ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. 19മുതൽ 27വരെ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാം. പ്രവേശന അവസാന ഘട്ടമായ സ്ട്രേ വേക്കൻസി രജിസ്ട്രേഷനും ഫീസ് പേയ്മെന്റും ഒക്ടോബർ 30മുതൽ നവബംർ 3വരെ നടത്താം. ചോയ്സ് ഫില്ലിംഗ്/ലോക്കിംഗ് നവംബർ ഒന്നു മുതൽ 5 വരെ. 8ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. നവംബർ 9മുതൽ 15വരെ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാം.
സ്റ്റേറ്റ് കൗൺസിലിംഗ് മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ 27വരെ. പ്രവേശനം നേടേണ്ട അവസാന തീയതി നവംബർ ഒന്ന്. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ നവംബർ 3മുതൽ 9വരെ. ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടേണ്ട അവസാന തീയതി നവംബർ 15.