കേരള യൂണി. വ്യാജ സർട്ടിഫിക്കറ്റ്: ഡി.ജി.പിക്ക് പരാതി

Tuesday 14 October 2025 2:11 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.ടെക്. ബിരുദ സർട്ടിഫിക്ക​റ്റ് വ്യാജമായി നിർമ്മിച്ച് ജോലി നേടിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ജിനു എസ്. പിള്ളയുടെ പേരിൽ കേരള സർവകലാശാല ഡി.ജി.പിക്ക് പരാതി നൽകി. ഇയാളുടെ ബിരുദ സർട്ടിഫിക്ക​റ്റ് വെരിഫിക്കേഷനു വേണ്ടി സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയത്. ഇത് എവിടെ നിർമ്മിച്ചതാണെന്നടക്കം കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം.