മെരിറ്റ് അവാർഡ്

Tuesday 14 October 2025 1:20 AM IST

കൊല്ലം: കാവൽ നഗറിൽ 2024-25 വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും കാഷ് അവാർഡും നൽകി അനുമോദിച്ചു. വിതരണോത്ഘാടനം ഭാരത് പെട്രോളിയം മാനേജർ പി.എം.അജയ് നിർവഹിച്ചു. നഗർ പ്രസിഡന്റ്‌ എച്ച്.നൗഷാദ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും ട്രഷറർ ബെഞ്ചമിൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എം.വിനേഷ് കുമാർ, പി.സന്തോഷ്‌ കുമാർ, ജോ. സെക്രട്ടറിമാരായ ടി.സുനിൽ കുമാർ, പ്രഭാ മേരി, അംഗങ്ങളായ എൻ.എസ്.ഉണ്ണിക്കൃഷ്ണൻ, കെ.അഴകേശൻ, എസ്.സനിൽകുമാർ, എം.അലോഷ്യസ്, അലക്സ്‌, മൈക്കൽ ആന്റണി, ബേബി ജോ മാർട്ടിൻ, പി.ജെ.പ്രദീപ്‌ കുമാർ എന്നിവർ നേതൃത്വം നൽകി.