മുക്കം നഗരസഭ വികസന സദസ്
Wednesday 15 October 2025 12:07 AM IST
മുക്കം: മുക്കം നഗരസഭ വികസന സദസ് ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമ്പൂർണ ഡിജിറ്റൽ മാപ്പിംഗ് സംവിധാനമായ 'ദൃഷ്ടി 'യുടെ ലോഞ്ചിംഗും നടന്നു. ചെയർപേഴ്സൺ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. വികസന സദസ് റിസോഴ്സ് പേഴ്സൺ ലിനീഷ് വികസന പ്രവർത്തനങ്ങളുടെ ഡിജിറ്റൽ അവതരണം നടത്തി. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേമനാഥ്, കെ.ടി. ബിനു, ടി.കെ. സാമി, കെ.മോഹനൻ, ഗോൾഡൻ ബഷീർ, ടാർസൻ ജോസ്, സി.എൻ.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. വികസന ചർച്ചയിൽ പി. ബാലകൃഷ്ണൻ, എൻ. ബാലകൃഷ്ണൻ, കരണങ്ങാട് ഭാസ്‌കരൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി സ്വാഗതവും സെക്രട്ടറി കൃഷ്ണ എ ഗോപാൽ നന്ദിയും പറഞ്ഞു.