കോൺഗ്രസ് പ്രതിഷേധ സംഗമം

Wednesday 15 October 2025 12:02 AM IST
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മി റ്റി നേതൃത്വത്തിൽ തുറയൂരിലെ ഇരിങ്ങത്ത് നടന്ന പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: ഷാഫി പറമ്പിൽ എം.പിയ്ക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങത്ത് ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല നിർവാഹക സമിതി അംഗം കെ.പി വേണുഗോപാൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നളിനി നല്ലൂർ, മണ്ഡലം പ്രസിഡന്റുമാരായ എ അർഷാദ്, പി.കെ. അനീഷ്, ഇ.കെ ബാലകൃഷ്ണൻ നമ്പ്യാർ, ഏ.കെ ഉമ്മർ, ജിഷ കിഴക്കെ മാടായി, ശ്രീനിലയം വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ശോഭിഷ് ആർ.പി, വിജയൻ ആവള, പി.പി റഫീഖ്, കെ. എം ശ്യാമള, കെ.പി അരവിന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.