'പേപ്പർ ജി.എസ്.ടി വർദ്ധനവ് പിൻവലിക്കണം'
Tuesday 14 October 2025 6:36 PM IST
ആലുവ: പേപ്പർ ജി.എസ്.ടി വർദ്ധനവ് പിൻവലിക്കണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ലിയു.ഒ എ) ആലുവ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പേപ്പർ ജി.എസ്.ടി വർദ്ധിപ്പിച്ചാൽ സ്വാഭാവികമായും പേപ്പർ വിലയും വർദ്ധിക്കും. നോട്ടുബുക്കിന് ജി.എസ്.ടി ഒഴിവാക്കിയാലും പേപ്പറിന് വില വർദ്ധിപ്പിച്ചാൽ നോട്ടുബുക്കുകൾക്കും വില വർദ്ധിക്കുമെന്നും യോഗം ചൂണ്ടികാട്ടി. സംസ്ഥാന അച്ചടക്കസമിതി കൺവീനർ ടി.കെ. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.എം. അബ്ദുൾ കരീം അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, മേഖല സെക്രട്ടറി ഡി. പ്രഭാത്, ട്രഷറർ കെ.എച്ച്. റഹിം എന്നിവർ സംസാരിച്ചു.