മൂടാടി പഞ്ചായത്ത് വികസന സദസ്

Wednesday 15 October 2025 12:34 AM IST
'

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് വികസന സദസ് കെ. പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ്പേഴ്സൺ ഗിരീഷ് കുമാറും ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങൾ സെക്രട്ടറി ജിജിയും അവതരിപ്പിച്ചു. ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള സുരക്ഷാ ഉപകരണവും ഡയാലിസിസ് രോഗികൾക്ക് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനവും വിതരണവും ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ ചൈത്ര വിജയൻ, ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷീജ പട്ടേരി, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.കെ.മോഹനൻ, എം.പി.അഖില, ടി.കെ.ഭാസ്കരൻ, കെ.ജീവാനന്ദൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.രഘുനാഥ്, പഞ്ചായത്ത് അസി. സെക്രട്ടറി എൻ.കെ.സുധീഷ് എന്നിവർ പ്രസംഗിച്ചു.