മുക്കുപണ്ടം പണയം വക്കാൻ ശ്രമിച്ചവർ പിടിയിൽ
Tuesday 14 October 2025 9:09 PM IST
കോതമംഗലം : പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ചവർ പിടിയിലായി. പെരുമ്പാവൂർ കാരാട്ട്പള്ളിക്കര പുന്നോളിൽ ജോമോൻ (36), പെരുമ്പാവൂരിൽ വാടകക്ക് താമസിക്കുന്ന വടാട്ടുപാറ കുഴികാലായിൽ സിംസൺ (60) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതിനേതുടർന്നാണ് തട്ടിപ്പ് ശ്രമം പുറത്തായത്. പിന്നീട് സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്തു.