കട്ടിൽ വിതരണം

Wednesday 15 October 2025 1:44 AM IST
അമ്പലപ്പാറ പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പാറ: പഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ആറ് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 4040 രൂപ നിരക്കിൽ 148 പേർക്കാണ് കട്ടിൽ നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷ്മി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ചു. നിർവഹണ ഉദ്യോഗസ്ഥ ഐ.സി.ഡി.എസ് സൂപ്പർ വൈസർ ലക്ഷ്മി ദാമോദർ, ആരോഗ്യവിദ്യാഭ്യാസ ചെയർപേഴ്സൺ എം.എം.ബിന്ദു എന്നിവർ സംസാരിച്ചു.