മേപ്പയ്യൂരിൽ തൊഴിൽ മേള

Wednesday 15 October 2025 12:46 AM IST
മേപ്പയ്യൂർ പഞ്ചായത്ത് തൊഴിൽമേള പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് ക്ഷേമകാര്യസമിതി ചെയർമാൻ മഞ്ഞക്കുളം നാരായണൻ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി രമ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ പ്രസംഗിച്ചു. കില ഫാക്കൽറ്റി അംഗം മോഹനൻ പാഞ്ചേരി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചാ. അസി: സെക്രട്ടറി വി.വി.പ്രവീൺ സ്വാഗതവും കെ. ഷൈജ നന്ദിയും പറഞ്ഞു. തൊഴിൽ മേളയിൽ 182 തൊഴിൽ അന്വേഷകരും15 തൊഴിൽ ദാതാക്കളും പങ്കെടുത്തു. 37 പേരെ തെരഞ്ഞെടുത്തു.