പുതിയ പരസ്യചിത്രവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
'പ്രകാശം മാത്രമല്ല, സന്തോഷവും പരക്കട്ടെ' ക്യാമ്പയിന് മികച്ച പ്രതികരണം
കൊച്ചി : പരസ്പര സ്‌നേഹവും കരുതലും പങ്കുവെയ്ക്കലും മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്‌പർശിക്കുമെന്ന സന്ദേശത്തോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ദീപാവലിയ്ക്ക് ഹൃദയഹാരിയായ പരസ്യചിത്ര ക്യാമ്പയിൻ പുറത്തിറക്കി. 'ഇസ് ദിവാലി, ഖുഷിയോം കേ ദീപ് ജലായേ (ഈ ദീപാവലിയിൽ സന്തോഷത്തിന്റെ പ്രകാശം തെളിയിക്കാം)' എന്ന പരസ്യചിത്രം പ്രശസ്ത സിനിമ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടാണ് ഒരുക്കിയത് . സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയ പരസ്യചിത്രം 72 മണിക്കൂറിനുള്ളിൽ രണ്ട് കോടിയിലധികം കാഴ്ചക്കാരെ നേടി. ആഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങൾ കൈമാറുമ്പോഴെല്ലാം, തടസരഹിതമായ പേയ്‌മെന്റുകൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓൺലൈൻ ആപ്ലിക്കേഷനും ഡെബിറ്റ് കാർഡും സഹായമാകുന്നുവെന്ന സന്ദേശമാണ് നൽകുന്നത്. ചെറിയ പ്രവൃത്തികൾ പോലും മറ്റുള്ളവരുടെ ജീവിതത്തിൽ എത്രമാത്രം സന്തോഷം പകരുമെന്നതിന് ഉദാഹരണമായിട്ടാണ് പരസ്യചിത്രം ഒരുക്കിയിട്ടുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് പരസ്യം ഒരുക്കിയിട്ടുള്ളത്. ബന്ധങ്ങളിൽ നിക്ഷേപിക്കുകയെന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശാലമായ കാഴ്ചപ്പാടിനെ ഉയർത്തുന്നതാണ് പുതിയ പരസ്യചിത്രമെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ എ. സോണി പറഞ്ഞു.