ബാങ്ക് ഒഫ് ബറോഡയിൽ ഉത്‌സവകാല ആനുകൂല്യങ്ങൾ

Wednesday 15 October 2025 12:50 AM IST

കൊച്ചി: ഉത്സവകാലയളവിൽ ബാങ്ക് ഒഫ് ബറോഡ വാർഷിക പ്രചാരണമായ 'ബോബ് കേ സംഗ് ത്യോഹാർ കി ഉമാംഗ്, ശുഭ് ബി, ലാഭ് ബി' അവതരിപ്പിച്ചു. വലിയ ആഗ്രഹങ്ങളും ദൈനംദിന ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ധനകാര്യ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. ഭവന വായ്പകൾ 7.45 ശതമാനം മുതലുള്ള പലിശ നിരക്കിൽ പ്രോസസിംഗ് ഫീസ് ഇല്ലാതെ നൽകും. കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പകൾ ഓൺ റോഡ് വിലയുടെ 90 ശതമാനം വരെ ലഭ്യമാക്കും. വൈദ്യുത വാഹനങ്ങളുടെ തിരിച്ചടവ് കാലാവധി എട്ടു വർഷമാണ്. ശരാശരി പ്രതിമാസ ബാലൻസിൽ വീഴ്‌ച വരുത്തിയ ബോബ് മാസ്‌റ്റർ സ്‌ട്രോക് ലൈറ്റ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് സൗജന്യ ട്രാവൽ ഡെബിറ്റ് കാർഡ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നേടാം. ആഘോഷത്തിനൊപ്പം ദീർഘകാല പ്രതീക്ഷകൾ നിറവേറ്റാനുമാണ് അവസരമൊരുക്കുന്നതെന്ന് ബാങ്കിന്റെ ചീഫ് ജനറൽ മാനേജർ ഷൈലേന്ദ്ര സിങ് പറഞ്ഞു.