ഐ.ബി.എസിന്റെ ഫ്യൂച്ചർ പോയിന്റ് ക്യാബുകൾ നിരത്തിൽ

Wednesday 15 October 2025 12:55 AM IST

വളയം പിടിക്കാൻ വനിതകൾ

കൊച്ചി: വനിതകൾക്ക് ടാക്‌സി ഡ്രൈവർമാരാകാൻ അവസരമൊരുക്കാൻ ഐ.ബി.എസ് സോഫ്‌‌റ്റ്‌വെയർ ആരംഭിച്ച സാമൂഹിക പ്രതിബന്ധത(സി.എസ്.ആർ) സംരംഭമായ ഫ്യൂച്ചർ പോയിന്റ് ക്യാബ്‌സ് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

രണ്ടുമാസത്തെ സൗജന്യ പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടുന്നവർക്ക് 'ഫ്യൂച്ചർ പോയിന്റ് ക്യാബ്‌സിന്റെ ഡ്രൈവർ സർട്ടിഫിക്കറ്റ് ലഭിക്കും. ഐ.ബി.എസ് പുതിയ കാറുകൾ ഇവർക്ക് സമ്മാനിക്കും. 13പേർ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. പത്ത് കാറുകളാണ് നിരത്തിലിറങ്ങിയത്.

തുടക്കത്തിൽ ഐ.ബി.എസ് ജീവനക്കാർക്കായാണ് സേവനം. ഡിസംബറിൽ 25 വാഹനങ്ങളുമായി കോർപ്പറേറ്റുകൾക്കും അടുത്ത വർഷം പൊതുജനങ്ങൾക്കും സേവനം ലഭ്യമാക്കും.

ഇൻഫോപാർക്കിലെ ഐ.ബി.എസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ 'ഫ്യൂച്ചർ പോയിന്റ് ക്യാബ്‌സ്' ഹ്രസ്വചിത്രം ഉമ തോമസ് എം.എ.ൽഎ പ്രകാശനം ചെയ്തു. 'ഫ്യൂച്ചർ പോയിന്റ് ക്യാബ്‌സ്' ആപ്പ് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി. നാഗരാജു പുറത്തിറക്കി. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഡപ്യൂട്ടി കമ്മിഷണർ പി.വി. മഹേഷ് എന്നിവരും പങ്കെടുത്തു.

വൈദഗ്ദ്ധ്യം, പ്രൊഫഷണലിസം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിച്ച് സ്ത്രീകളെ ശാക്തീകരിക്കാനാണ് ശ്രമം

വി.കെ. മാത്യൂസ്

എക്‌സിക്യൂട്ടീവ് ചെയർമാൻ

ഐ,ബി.എസ് സോഫ്‌‌റ്റ്‌വെയർ