ഓസ്‌ട്രേലിയയിൽ ചരിത്രമെഴുതി ഗുരുദേവ സർവമത സമ്മേളനം

Wednesday 15 October 2025 1:27 AM IST

മെൽബൺ​: ഓസ്‌ട്രേലിയയിലെ മെൽബൺ​ വിക്ടോറിയൻ പാർലമെന്റ് സമുച്ചയത്തിൽ ഇന്നലെ നിറഞ്ഞുനിന്നത് ശ്രീനാരായണദർശന സൗരഭ്യം. മതത്തി​ന്റെയും വർണത്തി​ന്റെയും ദേശത്തി​​ന്റെയും പേരി​ൽ സംഘർഷാത്മകമായ ലോകത്തെ ശാന്തി​യി​ലേക്ക് നയി​ക്കാൻ ശ്രീനാരായണ ദർശനത്തി​നാകുമെന്നും ഗുരുവി​ന്റെ ഏകലോക സങ്കല്പം മാതൃകാപരമാണെന്നും പാർലമെന്റിലെ സെൻട്രൽ ഹാളി​ൽ ഇന്നലെ സംഘടി​പ്പി​ച്ച, ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി​ സമ്മേളനം വി​ലയി​രുത്തി​.

വി​വി​ധ മത, ദേശ വി​ഭാഗങ്ങൾ വസി​ക്കുന്ന വി​ക്ടോറി​യയി​ലെ ജനങ്ങൾക്കി​ടയിൽ ഗുരുദർശനം പ്രചരി​പ്പി​ക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സർവമതസമ്മേളനം ഉദ്ഘാടനം ചെയ്ത വി​ക്ടോറി​യൻ പ്രീമി​യർ ജസീന്ത അലൻ പറഞ്ഞു. മതങ്ങളുടെ പേരി​ൽ തമ്മി​ലടി​ക്കുന്ന മനുഷ്യരെ തി​രി​ച്ചറി​വി​ലേക്ക് നയി​ക്കാനുള്ള നി​യോഗമായി​രുന്നു ഗുരുദേവന്റേതെന്ന് ആമുഖപ്രസംഗത്തി​ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി​ സച്ചി​ദാനന്ദ വ്യക്തമാക്കി​. ലോകത്തി​ന്റെ ഭാവി​ പ്രതി​സന്ധി​കൾ മുന്നി​ൽ കണ്ട മഹാഗുരുവാണ് ശ്രീനാരായണഗുരുദേവനെന്നും ലോകശാന്തി​ക്ക് ഗുരുവി​നെ ആശ്രയി​ക്കുക മാത്രമാണ് ഏകമാർഗമെന്നും മുഖ്യപ്രഭാഷണം നടത്തി​യ ശശി​ തരൂർ എം.പി ചൂണ്ടി​ക്കാട്ടി​.

സ്വാമി​ സച്ചി​ദാനന്ദയ്ക്കൊപ്പം ശി​വഗി​രി​യി​ൽ നി​ന്നെത്തി​യ സ്വാമി​മാരുടെയും ഗുരുഭക്തരുടെയും നേതൃത്വത്തി​ലായി​രുന്നു ചടങ്ങ്. യുക്രെയ്ൻ കത്തോലിക്കാ സഭയുടെ പ്രതിനിധി മൈക്കോല കർദിനാൾ ബൈച്ചോക്ക്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിച്ചു.

16 മതങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തി​നെത്തി​. ചടങ്ങുകൾക്ക് തുടക്കമായി ദിവ്യ മുരുകേഷ് ദൈവദശകം ആലപിച്ചു. ഗുരുദേവന്റെ ഛായാചിത്രത്തിൽ ജസീന്ത അലൻ, സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, ഡോ.ശശി തരൂർ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ പുഷ്പാർച്ചന നടത്തി.

ആദ്യമായാണ് ഇവിടെ ഗുരുദർശനത്തെക്കുറി​ച്ച് ചർച്ച നടക്കുന്നത്. ചാണ്ടി​ ഉമ്മൻ എം.എൽ.എ സമാപന സന്ദേശം നൽകി​. വിക്ടോറിയൻ പാർലമെന്റംഗവും ഗവ. ചീഫ് വിപ്പുമായ ലീ ടർലാമിസ് സ്വാഗതവും ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് ആൻഡ് കൾച്ചറൽ കൗൺസിൽ (ഓസ്‌ട്രലയ) പ്രസി​ഡന്റ് അനി​ൽ കൊളാനുകൊണ്ട നന്ദി​യും പറഞ്ഞു.

ഗ്ലോ​ബ​ൽ​ ​ഹാ​ർ​മ​ണി​ ​അ​വാ​ർ​ഡ് ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന് ​സ​മ​ർ​പ്പി​ച്ചു

ഗു​രു​ദേ​വ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ക്കു​ള്ള​ ​കാ​ലി​ക​മാ​യ​ ​പ്ര​സ​ക്തി​യെ​ ​അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ​ആ​സ്ട്രേ​ലി​യ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഗ്ലോ​ബ​ൽ​ ​ഹാ​ർ​മ​ണി​ ​അ​വാ​ർ​ഡ് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘ​ത്തി​ന് ​സ​മ​ർ​പ്പി​ച്ചു.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ,​ ​മു​ൻ​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ,​ ​സ്വാ​മി​ ​ധ​ർ​മ്മ​ചൈ​ത​ന്യ,​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി,​ ​സ്വാ​മി​ ​വീ​രേ​ശ്വ​രാ​ന​ന്ദ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​പു​ര​സ്‌​കാ​രം​ ​ഏ​റ്റു​വാ​ങ്ങി.​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​വി​ദേ​ശ​രാ​ജ്യം​ ​മ​ഠ​ത്തെ​ ​ആ​ദ​രി​ച്ചു​കൊ​ണ്ട് ​ഇ​പ്ര​കാ​രം​ ​ഒ​രു​ ​പു​ര​സ്‌​കാ​രം​ ​ന​ൽ​കു​ന്ന​ത്.