എൽ.ഡി.എഫ് പ്രചാരണ ജാഥ

Wednesday 15 October 2025 12:44 AM IST
പടം: കെ.കെ. ദിനേശൻ പുറമേരി നയിക്കുന്ന പുറമേരി പഞ്ചായത്ത് വികസന ജാഥ സി.പി.എം. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുറമേരി: വികസനം തുടരാൻ ഭരണ തുടർച്ചക്കായ് എന്ന മുദ്രാവാക്യവുമായി കെ.കെ.ദിനേശൻ പുറമേരി നയിക്കുന്ന പുറമേരി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് വികസന ജാഥ തുടങ്ങി. അരൂര് നടക്ക് മീത്തൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞികൃഷ്ണൻ, പി.സുരേഷ് ബാബു, കെ.പി.വനജ, അഡ്വ. ജ്യോതിലക്ഷ്മി, ജാഥാ ലീഡർ കെ.കെ. ദിനേശൻ പുറമേരി, പ്രേം ഭാസിൻ, അഭിജിത്ത് കോറോത്ത്, കെ.ടി. കെ.ബാലകൃഷ്ണൻ,സി.പി.നിധീഷ്, പൈലറ്റ്മ നോജ് മുതുവടത്തൂര്, മാനേജർ കെ.പി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. ഒ. രമേശൻ സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ

അരൂര് കല്ലുംപുറത്ത് നിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് പുറമേരിയിൽ സമാപിക്കും.