ഇടിമിന്നലോടെ 18 വരെ മഴ

Wednesday 15 October 2025 1:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വരെ ഇടിമിന്നലോടെയുള്ള മഴ ലഭിക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. തുലാവർഷം തുടങ്ങുന്നതിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിന്റെ ഫലമായാണ് ഇടിമിന്നലോടെയുള്ള മഴ. ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ചക്രവാതച്ചുഴി കന്യാകുമാരി വഴി കേരള തീരത്തിനു സമീപം ഞായറാഴ്ചയോടെ എത്തും. അത് ന്യൂനമർദ്ദമായി ശക്തമാകാനാണ് സാദ്ധ്യത.