ഒറ്റ ദിവസം; രണ്ടേറ്, രണ്ട് സ്വർണം !
Wednesday 15 October 2025 2:52 AM IST
കൊച്ചി: ഷോട്ട്പുട്ടിലും ഹാമർ ത്രോയിലും സ്വർണം എറിഞ്ഞിട്ട് അഭിന മരിയ ജെയിൻ. സീനിയർ വിഭാഗത്തിലാണ് കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ഡബിളടിച്ചത്. ഹാമർ 40.30 മീറ്റർ ദൂരം പറത്തി സ്വർണം നേടി. 9. 29 മീറ്ററാണ് ഷോട്ടിൽ സ്വർണം വീഴ്ത്തിയ ദൂരം. ഇന്ന് ഡിസ്കസ് ത്രോയിൽ ഇറങ്ങുന്നുണ്ട്. കോതമംഗലം ശോഭ സ്കൂളിലായിരുന്നു അഭിന പത്തുവരെ പഠിച്ചത്. അന്ന് ഉപജില്ലാ തലത്തിൽ മത്സരിച്ചിരുന്നു. കീരമ്പാറയിൽ എത്തിയതാണ് വഴിത്തിരിവായത്. എം.എ. അക്കാഡമിയിലാണ് പരിശീലനം. ദീർഘദൂര ഓട്ടക്കാരിയായിരുന്നു മാതാവ് ടാനിയ . അമ്മയുടെ അഗ്രഹപ്രകാരമാണ് കായിരംഗത്ത് ഇറങ്ങിയത്. ദുബായിൽ അക്കൗണ്ടന്റാണ് ടാനിയ. ഡ്രൈവറായ പിതാവ് ജെയിനും ദുബായിലാണ്. മാതാവിന്റെ ചാറുപാറയിലെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്.