മോഹൻലാലിന് സ്വീകരണം: ചെലവ് പ്രസിദ്ധീകരിക്കും
Wednesday 15 October 2025 1:57 AM IST
തിരുവനന്തപുരം: ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിന് സ്വീകരണം നൽകിയതിന്റെ കണക്കുകളെച്ചൊല്ലിയുള്ള വിവാദം അദ്ദേഹത്തെ ആക്ഷേപിക്കലാണെന്ന് മന്ത്രി സജി ചെറിയാൻ. ചെലവായ കണക്ക് സർക്കാർ പ്രസിദ്ധീകരിക്കും. പരിപാടിയുടെ എസ്റ്റിമേറ്റ് തുകയാണ് ചെലവിട്ടു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഏതോ ഉദ്യോഗസ്ഥൻ അതെടുത്ത് പുറത്തു കൊടുക്കുകയായിരുന്നു. പരിപാടിക്ക് ചെലവാക്കിയ പണത്തിന്റെ കണക്കു കൾ ആയിവരുന്നതേയുള്ളൂ. എസ്റ്റിമേറ്റിന്റെ പകുതിയിൽ താഴെയേ ചെലവായിക്കാണൂ.