നോർക്ക കെയറിന് മൊബൈൽ ആപ്ലിക്കേഷൻ
Wednesday 15 October 2025 1:59 AM IST
തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി മൊബൈൽ ആപ്പും. ഗൂഗിൽ പ്ലേസ്റ്റേറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് 13,411രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കും. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും.