പി.എസ്.സി അറിയിപ്പുകൾ

Wednesday 15 October 2025 12:30 AM IST

അഭിമുഖം

തിരുവനന്തപുരം: വ്യാവസായ വാണിജ്യ വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 030/2024) തസ്തികയിലേക്ക് 22, 23,24 തീയതികളിൽ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഇൻഷ്വറൻസ് മെഡി.സർവീസസ് വകുപ്പിൽ അസി. ഇൻഷ്വറൻസ് മെഡി. ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 04/2024) തസ്തികയിലേക്ക് 22,23,24 തീയതികളിൽ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും.

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 404/2024) തസ്തികയിലേക്ക് 22ന് പി.എസ്.സി. ഓഫീസിൽ അഭിമുഖം നടത്തും.

കേരള വാട്ടർ അതോറിട്ടിയിൽ അസി.എൻജിനിയർ (കേരള വാട്ടർ അതോറിട്ടിയിലെ യോഗ്യതയുള്ള ജീവനക്കാർക്കായി മാത്രം) (കാറ്റഗറി നമ്പർ 317/2024) തസ്തികയിലേക്ക് 23,24 തീയതികളിൽ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ. പരീക്ഷ

എൻ.സി.സി./സൈനികക്ഷേമം,കെ.ടി.ഡി.സി., ഫിനാൻസ് സെക്രട്ടേറിയേറ്റ്, വിവിധ കമ്പനി/ബോർഡുകൾ തുടങ്ങിയ വകുപ്പുകളിലേക്ക് എൽ.ഡി.ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസി./സ്റ്റെനോഗ്രാഫർ/ഇൻസ്ട്രക്ടർ(സ്റ്റെനോഗ്രാഫർ)/കോൺഫിഡൻഷ്യൽ അസി.ഗ്രേഡ് 2 (കാറ്റഗറി നമ്പർ 138/2024, 177/2024, 178/2024, 179/2024, 247/2024, 376/2024, 434/2024, 456/2024, 483/2024, 521/2024, 522/2024, 546/2024, 598/2024, 655/2024, 658/2024, 701/2024, 019/2025, 106/2025, 107/2025 തുടങ്ങിയവ) തസ്തികയിലേക്ക് 22ന് രാവിലെ 7മുതൽ 8.50വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജൂനിയർ ജിയോഫിസിസ്റ്റ് (കാറ്റഗറി നമ്പർ 468/2024) തസ്തികയിലേക്ക് 24ന് രാവിലെ 7മുതൽ 8.50വരെ ഒ.എം.ആർ. പരീക്ഷ നടത്തും.